കത്തോലിക്ക കോണ്ഗ്രസ് അതിജീവനയാത്രയ്ക്ക് കോതമംഗലത്ത് സ്വീകരണം 17 ന്
1376730
Friday, December 8, 2023 2:19 AM IST
കോതമംഗലം: കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അതിജീവന യാത്രക്ക് 17 ന് വൈകുന്നേരം അഞ്ചിന് കോതമംഗലം ചെറിയ പള്ളിത്താഴത്ത് കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം മേഖലയുടെ നേതൃത്വത്തിൽ സ്വീകരണംം നൽകും.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലത്തിന്റെ നേതൃത്വത്തിലാണ് യാത്ര നടത്തുന്നത്.
കാർഷികോത്പന്ന വില തകർച്ച തടയുക, ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരേയും കൃഷിയെയും രക്ഷിക്കുന്നതിനു ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ, ഫെറോന ഡയറക്ടർമാരായ റവ.ഡോ. തോമസ് ജെ. പറയിടം, ഫാ. ജേക്കബ് തലാപ്പിള്ളിൽ, ഫാ. ഇമ്മാനുവൽ കുന്നംകുളം, ഫെറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ, രൂപത ട്രഷറർ ജോയ് പോൾ പിച്ചാട്ട്, ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, ജിജി പുളിക്കൽ, ബേബിച്ചൻ നിധീരിക്കൽ, ആന്റണി പാലക്കുഴി, ജോർജ് മങ്ങാട്ട്, യു.വി. ചാക്കോ, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് കുര്യാക്കോസ്, ബിജു വെട്ടിക്കുഴ, മോൻസി ജോർജ് മങ്ങാട്ട്, ജോജി സ്കറിയ, പയസ് തെക്കേകുന്നേൽ, തോമസ് മലേകുടി, പയസ് ഓലിയപ്പുറം, ജോർജ് അന്പാട്ട്, ജോണ്സണ് പീച്ചാട്ട്, സീന മുണ്ടക്കൽ, ബെന്നി പാലക്കുഴി, സേവ്യർ അറക്കൽ, അലോഷ്യസ് അറക്കൽ എന്നിവർ നേതൃത്വം നൽകും.