ജനകീയ വിചാരണ സദസ്
1376728
Friday, December 8, 2023 2:19 AM IST
ഇലഞ്ഞി: യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ വിചാരണ സദസ് നിയോജക മണ്ഡലം ചെയർമാൻ കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി. ഷിബു അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.പി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ഇലഞ്ഞി മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ, കേരള കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം രാജു തുരുത്തേൽ, പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, പഞ്ചായത്ത് സമിതി അംഗങ്ങളായ ഷേർളി ജോയി, ജിനി ജി. ജോയി, മോളി ഏബ്രഹാം, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സുജിത സദൻ, യുഡിഎഫ് നേതാക്കളായ ബിജു മോൻവാട്ടപ്പിള്ളി, റോയി കുറ്റിപറിച്ചേൽ, പി.കെ.പ്രതാപൻ, എം.ആർ. വിശ്വനാഥൻ, പി.കെ. ജോസ്, പി.എം. ചാക്കപ്പൻ, റോസിലി സാബു, ബേബിച്ചൻ മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.