വർണാഭമായ വിളംബര ജാഥ
1376725
Friday, December 8, 2023 2:19 AM IST
മൂവാറ്റുപുഴ: നവകേരള സദസിന്റെ പ്രചാരണ ഭാഗമായി മൂവാറ്റുപുഴ നഗരസഭ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. ടൗണ്‍ ഹാൾ ഗ്രൗണ്ടിൽ നിന്ന് തുടങ്ങിയ ജാഥ നെഹ്രുപാർക്ക്, കച്ചേരിത്താഴം ചുറ്റി അരമനപ്പടിയിൽ സമാപിച്ചു.
വാദ്യമേളങ്ങൾ, കോൽകളി, റോളർസ്കേറ്റിംഗ്, എൽഇഡി പ്രദർശനം, പ്ലക്കാർഡുകളും വർണ ബലൂണുകളുമായെത്തിയ വനിതകൾ തുടങ്ങിയവ വിളംബര ജാഥയ്ക്ക് ആകർഷണമായി. സമാപന യോഗത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ.ജി. അനിൽകുമാർ, യു.ആർ. ബാബു, എം.എ. സഹീർ, കെ.എ. നവാസ്, പി.പി. നിഷ തുടങ്ങിയവർ പ്രസംഗിച്ചു.