കുന്നത്തുനാട്ടിൽ പഞ്ചഗുസ്തി മത്സരം നടത്തി
1376723
Friday, December 8, 2023 2:18 AM IST
കോലഞ്ചേരി: നാളെ നടക്കുന്ന കുന്നത്തുനാട് മണ്ഡലം നവകേരള സദസിന് ഒരുക്കങ്ങൾ പൂർത്തിയായി. പരിപാടിക്കായി 30000 ചതുരശ്രയടി വിസ്തീർണമുളള പന്തൽ നിർമിച്ചു. 10000 പേർക്ക് ഇരിക്കാൻ സജ്ജീകരണം ഒരുക്കി. 20000 ത്തോളം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഉച്ചക്ക് രണ്ടു മുതൽ കൗണ്ടറുകളിൽ പരാതികൾ സ്വീകരിക്കും. 22 കൗണ്ടറുകൾ സജ്ജമാക്കും.
വൈകിട്ട് നാലു മുതൽ കലാ പരിപാടികൾ ആരംഭിക്കും. വേദിക്ക് സമീപം പ്രചാരണ ഭാഗമായി ജനകീയ പഞ്ചഗുസ്തി മത്സരം നടന്നു. പി.വി.ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോജി എളൂർ പ്രസംഗിച്ചു.
ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് വിളംബര ജാഥ നടത്തി. സംഘാടക സമിതി ഭാരവാഹികളായ ടി.എ. റെജീന, സി.ബി. ദേവദർശനൻ, എം.പി. ജോസഫ്, പൗലോസ് മുടക്കന്തല, റെജി ഇല്ലിക്ക പറമ്പിൽ, എൻ.വി. കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.