ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1376629
Friday, December 8, 2023 12:53 AM IST
ആലുവ: ആലുവ നഗരസഭ ഓഫീസിന് മുന്നിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചുണങ്ങംവേലി പാറപ്പള്ളി വീട്ടിൽ വർഗീസ് (70) ആണ് മരിച്ചത്.സംസ്കാരം ഇന്ന് രാവിലെ 11ന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയിൽ. ഇന്നലെ രാവിലെ ആലുവ നഗരസഭ കാര്യാലയത്തിന് മുന്പിലാണ് അപകടം.
ചുണങ്ങംവേലിയിൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് സ്റ്റാന്പ് പേപ്പർ മേടിക്കാൻ ആലുവയിൽ എത്തിയപ്പോഴാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുണങ്ങംവേലിയിൽ തയ്യൽ കട നടത്തുകയാണ് വർഗീസ്. മക്കൾ: സ്മിത, സവിത, സനൂപ്. മരുമക്കൾ: ഷിജി, ജോഷി, ജോസ്മി.