മന്ത്രിസഭ സമക്ഷം അഞ്ച് ആവശ്യങ്ങൾ
1376497
Thursday, December 7, 2023 2:40 AM IST
കേരള മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസ് എറണാകുളം ജില്ലയിൽ ഇന്ന് ആരംഭിക്കുകയാണ്. നാലു ദിവസങ്ങളിലായി ജില്ലയിലെ 14 മണ്ഡലങ്ങളിൽ നവകേരള സദസുകൾ നടക്കും.
ഇതിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്നും അവരുടെ പരാതികള്‍ പരിഹരിക്കുമെന്നുമാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. അതതു മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന യോഗങ്ങൾ, മണ്ഡലത്തിലെ നിശ്ചിത സ്ഥലത്തു സംഘടിപ്പിക്കുന്ന ബഹുജന സദസ് എന്നിവയാണ് ഇതിന്റെ ഭാഗമായി പ്രധാനമായും നടക്കുക.
ഇന്നു മുതൽ നാലു നാൾ ജില്ലയിലുള്ള മന്ത്രിസഭയുടെ ശ്രദ്ധയിലേക്ക്, ഇവിടുത്തെ മണ്ഡലങ്ങളും ജനങ്ങളും ഉയർത്തുന്ന പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങളുടെയും ആവലാതികളുടെയും സംക്ഷിപ്ത ചിത്രം ‘ദീപിക മന്ത്രിസഭ സമക്ഷം' മുന്നോട്ടുവയ്ക്കുന്നു. ഇന്ന് നവകേരള സദസ് നടക്കുന്ന അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ വിശേഷങ്ങൾ ആദ്യം.