സ്കൂളുകള്‍ക്ക് അവധി
1376492
Thursday, December 7, 2023 2:32 AM IST
കൊച്ചി: ജില്ലയില്‍ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് ഇന്നും നാളെയും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ചയും, എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയുമാണ് അവധി. ഗതാഗത തിരക്ക് മൂലം കുട്ടികള്‍ക്കുണ്ടാക്കുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനായാണ് അവധി നല്‍കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് മറ്റൊരു ദിവസം പ്രവര്‍ത്തി ദിനമായിരിക്കും.