എൻജിഒ അസോസിയേഷൻ സമര പ്രഖ്യാപന കൺവൻഷൻ
1376490
Thursday, December 7, 2023 2:32 AM IST
തൃപ്പൂണിത്തുറ: കേരള എൻജിഒ അസോസിയേഷൻ തൃപ്പൂണിത്തുറ മേഖലാ സമര പ്രഖ്യാപന കൺവൻഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു.
ജനുവരി 24 ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇടതു സർക്കാർ അടിച്ചേല്പിച്ചതാണെന്നും പണിമുടക്ക് ഇടത് സർക്കാരിനുള്ള താക്കീതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ പ്രസിഡന്റ് വി.ആർ ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി ജോമോൻ, ഭാരവാഹികളായ വൈ.ജോൺകുമാർ, അനിൽ വർഗീസ്, പി.എ തമ്പി, സനൽ ബാബു, ജൻസൻ ന്യൂനസ്, ശ്രീനിപ്രസാദ് , അഭിലാഷ്, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.