കടൽ മണൽ ഖനനം തീരത്തെ തകർക്കും : ജനകീയ പ്രതിരോധ സമിതി
1376487
Thursday, December 7, 2023 2:32 AM IST
തൃപ്പൂണിത്തുറ: കടൽ മണൽ ഖനനം തീരപ്രദേശങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികമായും വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് സംസ്ഥാന ജനകീയ പ്രതിരോധ സമിതി.
കൊച്ചി, ചാവക്കാട്, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ കടലോര പ്രദേശങ്ങളിൽ അടിഞ്ഞു കൂടിയ മണൽ ഖനനം ചെയ്യാനുള്ള സർക്കാർ ശ്രമം വേണ്ടത്ര പഠനവും അന്വേഷണവുമില്ലാതെ നടത്തുന്നതാണ്.
ലാഭം ലക്ഷ്യമാക്കിയുള്ള നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയിൽ നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾ കൂടി ഇല്ലാതാക്കരുതെന്ന് ജസ്റ്റിസ് പി.കെ ഷംസുദീൻ, പ്രഫ. കെ. അരവിന്ദാക്ഷൻ, ഡോ.എം.പി മത്തായി, സി.ആർ നീലകണ്ഠൻ, എം.ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.