തൃക്കാക്കര ഷോപ്പിംഗ് കോംപ്ലക്സ് ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ
1376485
Thursday, December 7, 2023 2:32 AM IST
കാക്കനാട് : തൃക്കാക്കര നഗരസഭാ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ. മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. പില്ലറുകളിൽ നിന്ന് സിമന്റ് ഇളകി പലയിടത്തും കമ്പി പുറത്തുകാണാം.
35 വർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പണികഴിപ്പിച്ചതാണ് കെട്ടിടം. ബസ് സ്റ്റാൻഡ് കംഷോപ്പിംഗ് കോപ്ലക്സ് നിർമിക്കുമെന്ന് നഗരസഭയായപ്പോൾ പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. അറ്റകുറ്റപ്പണി നടത്താൻ പോലും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് വാടകക്കാർ പറയുന്നു.
1985 മെയ് മാസത്തിലാണ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചത്. 18 കടമുറികളും ലേലം ചെയ്തു നൽകി. പിന്നീട് കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മഴക്കാലത്ത് ചോർച്ച രൂക്ഷമായപ്പോൾ പരാതികളെ തുടർന്ന് മുകളിൽ ഷീറ്റിട്ടു.
തൃക്കാക്കര നഗരസഭയ്ക്ക് സമീപം ബർമിനൽ പദ്ധതിക്കായി റവന്യൂ വകുപ്പിന്റെ സ്ഥലത്ത് നിർമാണത്തിന് സർവേ നടത്താൻ അനുവദിക്കണമെന്നായിരുന്നു നഗരസഭയുടെ ആവശ്യം.
ഇത് റവന്യൂ വകുപ്പ് തള്ളിയതോടെ കാക്കനാട് ബസ് ടെർമിനൽ നിർമാണം പ്രതിസന്ധിയിലായി.
നിലവിലെ കെട്ടിടം പൊളിച്ച് ബസ് ടെർമിനലും വാണിജ്യസമു ച്ചയവുമൊക്കെ ചേർത്ത് സ്മാർട്ട് ഹബ് നിർമിക്കുന്ന പദ്ധതി കടലാസിൽ ഒതുങ്ങിയ മട്ടാണ്.