അങ്കമാലി: സെന്‍ട്രല്‍ കേരള സഹോദയ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിൽ ടോളിന്‍സ് വേള്‍ഡ് സ്കൂള്‍ 36 പോയിന്‍റോടെ എവര്‍ റോളിംഗ് റണ്ണര്‍ അപ്പ് ട്രോഫിയും ഓവര്‍ ഓള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മിഖേയൽ ബിനോയ് മൂന്നാം ക്ലാസ്‌ (200 മീറ്ററിലും 500 മീറ്ററിലും ഒന്നാം സ്ഥാനം), തന്‍ക നികാരിക അഞ്ചാം ക്ലാസ്‌ ( 200 മീറ്ററിലും 500 മീറ്ററിലും രണ്ടാം സ്ഥാനം), ഫാത്തിമ സിദ്ധിഖ് മൂന്നാം ക്ലാസ്‌ (200 മീറ്ററില്‍ രണ്ടാം സ്ഥാനം 500 മീറ്ററില്‍ ഒന്നാം സ്ഥാനം), സേറ ആന്‍ വറുഗീസ് മൂന്നാം ക്ലാസ്( 200 മീറ്ററില്‍ ഒന്നാം സ്ഥാനം 500 മീറ്ററില്‍ രണ്ടാം സ്ഥാനം) വി.സൂര്യ ശങ്കര്‍. ആറാം ക്ലാസ്‌ (500 മീറ്ററില്‍ മൂന്നാം സ്ഥാനം), നോഹ ജോസഫ് റിജോ രണ്ടാം ക്ലാസ്‌ ( 500 മീറ്ററില്‍ രണ്ടാം സ്ഥാനം) നേടി.