ഓണമ്പിള്ളി-ഒക്കലിൽ കനാൽ ബണ്ട് കൈയേറി
1376476
Thursday, December 7, 2023 2:23 AM IST
പെരുമ്പാവൂര്‍: ഓണമ്പിള്ളി-ഒക്കല്‍ ചേലാമറ്റം മൈനര്‍ ഇറിഗേഷന്‍ കനാലിന്റെ ചേലാമറ്റം ഭാഗം സ്വകാര്യ വ്യക്തികള്‍ കൈയേറി. കനാല്‍ വാച്ചര്‍ക്ക് നടക്കാന്‍ പറ്റാത്ത വിധം കനാലിന്റെ ഇരുവശവും മതില് കെട്ടി മറയ്ക്കുകയും കനാലിന്റെ കുറുകെ സ്ലാബ് നിര്‍മിക്കുകയും ചെയ്തു.
ഒത്താശചെയ്യുന്ന ബണ്ട് വാച്ചര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ആവശ്യപ്പെട്ടു. വാര്‍ഡ്തല യോഗം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം പ്രസാദ് തൊഴേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് കല്ലൂക്കാടന്‍, ആല്ബിന് സേവ്യാര്‍, ജോജി കെ. വര്‍ഗീസ്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.