സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ ധർണ
1376474
Thursday, December 7, 2023 2:23 AM IST
പറവൂർ: സപ്ലൈകോ മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുക, പ്രതിസന്ധിയിലായ മാവേലി സ്റ്റോറുകളെ സർക്കാർ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെടാമംഗലം സപ്ലൈകോ മാവേലി സ്റ്റോറിന് മുമ്പിൽ ധർണ നടത്തി.
ബിജെപി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ.ദിലീപ് ധർണ ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അശോകൻ അധ്യക്ഷത വഹിച്ചു. ഫിഷർമെൻ സെൽ ജില്ലാ കൺവീനർ പി.ജെ.മദനൻ, മണ്ഡലം ജനറൽ സെക്രട്ടറി രാജു മാടവന, സെക്രട്ടറി എം.കെ.വാസുദേവൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് എ.എം. രമേഷ് എന്നിവർ പ്രസംഗിച്ചു.