തുരുത്തി കോട്ടപ്പുറം റോഡ് ഉദ്ഘാടനം
1376473
Thursday, December 7, 2023 2:23 AM IST
മരട്: മരട് നഗരസഭ 10-ാം ഡിവിഷനിൽ പുനർനിർമിച്ച മരട് പൂണിത്തുറ അതിർത്തി കലുങ്ക്, നവീകരിച്ച തുരുത്തി കോട്ടപ്പുറം റോഡ് എന്നിവയുടെ ഉദ്ഘാടനം കെ.ബാബു എംഎൽഎ നിർവഹിച്ചു.
നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ പത്മപ്രിയ വിനോദ്, വൈസ് ചെയർപേഴ്സൺ, രശ്മി സനിൽ,പി.ഡി. രാജേഷ്, മിനി ഷാജി, റിനി തോമസ്, ശോഭാ ചന്ദ്രൻ, ബിനോയ് ജോസഫ്, അജിത നന്ദകുമാർ, ചന്ദ്രകലാധരൻ, ഫാ.ഡൊമനിക് പട്യാല തുടങ്ങിയവർ പ്രസംഗിച്ചു.