പുന്നാലക്കുടി അങ്കണവാടി ഉദ്ഘാടനം
1376472
Thursday, December 7, 2023 2:23 AM IST
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മുടിക്കല്‍ പുന്നാലക്കുടി അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.
22 വര്‍ഷം വര്‍ക്കര്‍ ആയി സേവനം ചെയ്ത സി.വി. ലീലയെ പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ ആദരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ അഷറഫ് ചീരേക്കാട്ടില്‍, സുധീര്‍ മുച്ചേത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലളിതാദേവി, എം.എ. ഷാനവാസ്, സലീം വാണിയക്കാടന്‍, എം.ജി. സഹദേവന്, പി.ബി. സജീവ്, ജീന സുഭാഷ്, അബിന കെ.സലീം, എ.ഐ. ഷൈലജ എന്നിവര്‍ പ്രസംഗിച്ചു.