അനധികൃത വഴിയോരക്കച്ചവടം തടയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
1376471
Thursday, December 7, 2023 2:23 AM IST
കൊച്ചി: എല്ലാവിധ ലൈസന്‍സ് നിയമങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന വ്യാപാരികളുടെ വയറ്റത്തടിക്കുന്ന അനധികൃത വഴിയോരക്കച്ചടവടം അവസാനിപ്പിക്കാന്‍ കൊച്ചി കോര്പറേഷന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജക മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം യൂത്ത് വിംഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ ക്രിസ്തുമസ്, ന്യൂയര്‍ സമ്മാന കൂപ്പണ്‍ പ്രകാശനവും റിയാസ് നിര്‍വഹിച്ചു.