പറവൂര്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍ക്ക് ഒരു കോടി : വി.ഡി. സതീശന്
1376470
Thursday, December 7, 2023 2:23 AM IST
പറവൂർ തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി പറവൂര്‍ നിയോജകംണ്ഡലത്തിലെ രണ്ട് പ്രധാന പ്രവര്‍ത്തികള്‍ക്ക് മത്സ്യ ബന്ധന, തുറമുഖ വകുപ്പില്‍ നിന്ന് ഒരുകോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അറിയിച്ചു.
പുത്തന്‍ വേലിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ നാലിലെ ഫാദര്‍ തോമസ് തലച്ചിറ റോഡിന് 50.ലക്ഷവും പറവൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ടിലെ ജനത പുഴയോരം റോഡിന് 50 ലക്ഷവും അനുവദിച്ചു.
മുനമ്പം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് ഈ രണ്ടു പ്രവര്‍ത്തികളുടേയും നിര്‍മാണ ചുമതല. സാങ്കേതികാനുമതി ലഭിച്ച് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ നിര്‍മാണം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.