കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി വകുപ്പില്‍ അന്തര്‍ ദേശീയ സെമിനാര്‍ ഇന്ന് നടക്കും ഹിന്ദി എഴുത്തുകാരി അല്‍കാ സരാവഗി ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ യുഎസ്എയിലെ ഹിന്ദി സാഹിത്യകാരി ഡോ. അനിത കപൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

ഡോ. എ. അരവിന്ദാക്ഷന്‍, ഡോ. ശശി മുദിരാജ് (ഹൈദരാബാദ്), പ്രൊഫ. ആശിഷ് ത്രിപാഠി (ബനാറസ്), പ്രൊഫ. ബീര്‍ പാല്‍ സിങ് യാദവ് (ഹരിയാന), ഡോ. പ്രീതി സാഗര്‍ (വാര്‍ധ), ഡോ. അനുജ് ലുഗൂന്‍ (ബീഹാര്‍), ഡോ. തങ്കമണിയമ്മ, ഡോ. കമലേഷ് കുമാരി (ഹരിയാന) എന്നിവര്‍ ഉള്‍പ്പടെ ഹിന്ദി സാഹിത്യരംഗത്തെ പ്രമുഖ നിരൂപകരും അദ്ധ്യാപകരും സെമിനാറില്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് 9446426447 (ഡോ. അനീഷ് കെ. എന്‍) എന്ന നമ്പറില്‍ ബന്ധപ്പെടാം.