കുറ്റിപ്പുഴ ഹൈസ്കൂൾ ജേതാക്കൾ
1376468
Thursday, December 7, 2023 2:12 AM IST
ആലുവ: സെന്റ് മേരീസ് ഹൈസ്കൂൾ സെന്റിനറി കപ്പ് ഫുട്ബോൾ ടൂർണ മെൻറിൽ കുറ്റിപ്പുഴ ക്രിസ്തു രാജ് ഹൈസ്കൂൾ ചാമ്പ്യന്മാരായി. കലാശ പോരാട്ടത്തിൽ കാലടി അകവൂർ ഹൈസ്ക്കൂളിനെഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
ജേതാക്കൾക്ക് സെന്റിനറി കപ്പും റണ്ണേഴ്സ് അപ്പിനുള്ള എൻടി ജോസഫ് മെമ്മോറിയൽ ട്രോഫിയും വ്യക്തിഗത ട്രോഫികളും ആലുവ പ്രൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ വിതരണം ചെയ്തു.
കോർപ്പറേറ്റ് സ്കൂൾ മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ അധ്യക്ഷനായി. സാജു കെ ജോസ്, പി. ജെ. വർഗീസ്, എം.എം. ജേക്കബ് എന്നിവർ പ്രസംഗിച്ചു.