പ്രസാദിന്റെ വ്യാപാരത്തിനു ഉണർവേകി കേരള നിയമ സഹായ സമിതി
1376467
Thursday, December 7, 2023 2:12 AM IST
മൂവാറ്റുപുഴ: പ്രസാദിന്റെ വ്യാപാരത്തിന് പുത്തന്‍ ഉണര്‍വേകി കേരള നിയമ സഹായ സമിതിയുടെ ഇടപെടൽ. അപകടത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന പായിപ്ര മുല്ലശേരിക്കുടി പ്രസാദിനാണ് വികലാംഗ കോര്‍പ്പറേഷനില്‍നിന്നു രണ്ട് ലക്ഷം വായ്പ ലഭ്യമാക്കിയത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന പ്രസാദിന് 20 വയസുള്ളപ്പോഴാണ് തെങ്ങില്‍നിന്നു വീണ അരയ്ക്കു താഴെ തളര്‍ന്നുപോയത്.
ചികിത്സയിലൂടെ പിടിച്ചു നടക്കാറായപ്പോള്‍ ഉപജീവനത്തിനായി നാട്ടുകാരുടെ സഹായത്തോടെ പായിപ്രയില്‍ പെട്ടിക്കട ആരംഭിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട് പലരില്‍നിന്നു വായ്പ വാങ്ങിയും സഹായം തേടിയും ആരംഭിച്ച പലചരക്ക് കട സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടാന്‍ ഒരുങ്ങുമ്പോഴാണ് നിയമ സഹായസമിതി സഹായത്തിന് എത്തിയത്