കോലഞ്ചേരി ടൗണിലൂടെ കുടിവെള്ളം പാഴാക്കുന്നു
1376466
Thursday, December 7, 2023 2:12 AM IST
കോലഞ്ചേരി: കോലഞ്ചേരി ടൗണിലൂടെ ദിവസങ്ങളായി കുടിവെളളം പാഴാകുന്നു. ദിവസങ്ങൾക്ക് മുമ്പ് പ്രചാരണ ബാനറുകൾ സ്ഥാപിക്കുന്നതിനായി കമ്പിയടിച്ച് താഴ്ത്തുന്നതിനിടയിലാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്.
ഇതോടെ ടൗണിലൂടെ ശുദ്ധജലം ഒഴുകി പാഴായിക്കൊണ്ടിരിക്കുകയാണ്. കുടിവെള്ളം കോളജ് ഗെയ്റ്റിൽ തളംകെട്ടി കിടക്കുകയാണ്. മേഖലയുടെ പല ഭാഗത്തും കുടിവെള്ളം കിട്ടാക്കനിയാകുമ്പോഴാണ് ടൗണിലൂടെ കുടിവെള്ളം ഒഴുകി പാഴായിക്കൊണ്ടിരിക്കുന്നത്.