കളഞ്ഞു കിട്ടിയ പഴ്സ് ഉടമയ്ക്കു കൈമാറി യുവാവ്
1376465
Thursday, December 7, 2023 2:12 AM IST
തിരുമാറാടി: റോഡരികിൽനിന്നു കളഞ്ഞു കിട്ടിയ പഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. കാക്കൂർ പുത്തൻപുരയ്ക്കൽ ജോസ് പോളിന്റെ നഷ്ടപ്പെട്ട പഴ്സ് തിരുമാറാടി തൂങ്ങപ്പിള്ളിൽ രഞ്ജിത് ഗോപാലനാണ് തിരികെ ഏൽപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോസിന്റെ പഴ്സ് നഷ്ടപ്പെട്ടത്.
ജോസിന്റെ പണം അടങ്ങിയ പഴ്സ് നഷ്ടപ്പെട്ട വിവരം പൊതുപ്രവർത്തകനായ ബിജു തറമഠം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പോലീസ് സ്റ്റേഷനും അറിയിച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം കണ്ടാണ് രഞ്ജിത്ത് പഴ്സിന്റെ ഉടമയെ തേടി എത്തിയത്. തുടർന്ന് പഴ്സ് ഉടമയ്ക്ക് കൈമാറുകയായിരുന്നു.