നവകേരള സദസിന്റെ പ്രചാരണാർഥം കൂട്ടനടത്തം സംഘടിപ്പിച്ചു
1376464
Thursday, December 7, 2023 2:12 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം നവകേരള സദസിന്റെ പ്രചാരണാർഥം മണ്ഡലം സംഘാടക സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ കൂട്ടനടത്തം സംഘടിപ്പിച്ചു.
നിർമല ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന് തുടങ്ങിയ കൂട്ടനടത്തം ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റൻ മൊയ്തീൻ നൈനാൻ ഫ്ലാഗ് ഓഫ് ചെയ്തു.
യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എൽദോ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൂട്ടനടത്തം മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു.