സിപിആർ ദിനാചരണം എംഒഎസ്സി മെഡിക്കൽ കോളജിൽ
1376463
Thursday, December 7, 2023 2:12 AM IST
കോലഞ്ചേരി: ദേശീയ സിപിആർ ദിനാചരണത്തിന്റെ ഭാഗമായി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ സിപിആർ പരിശീലനം നടത്തി. ആശുപത്രി സ്ട്രാറ്റജിക് പ്ലാനിംഗ് ആൻഡ് മെഡിക്കൽ സർവീസ് ഡയറക്ടർ ഡോ.
സോജൻ ഐപ്പ് ഉദ്ഘാടനം ചെയ്തു.
രോഗികളുടെ കൂട്ടിരിപ്പുകാർ, മെഡിക്കൽ നഴ്സിംഗ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്കാണ് പരിശീലനം നല്കിയത്. ഡോ. നിഷാന്ത് മേനോൻ നേതൃത്വം നൽകി. ഫാ. ജോൺ കുര്യാക്കോസ്, അഡ്വ. ജോർജ് കുരുവിള എന്നിവർ പ്രസംഗിച്ചു.
കടയിരിപ്പ് ഗവ. എച്ച്എസ്എസിൽ
കോലഞ്ചേരി: എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ കടയിരിപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സിപിആർ ദിനാചരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ മായ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.