വാഴക്കുളം വിശ്വജ്യോതിയിൽ അനീമിയ ബോധവത്കരണം
1376462
Thursday, December 7, 2023 2:12 AM IST
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വുമൺ സെല്ലിന്റെയും എൻഎസ്എസ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ അനീമിയ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സിഎസ്ആർ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രോജക്റ്റ് അസോസിയേറ്റുമാരായ സാനു, റിനു, അഖിൽ, ഹിത വി. നായർ എന്നിവരുടെ ‘സ്വാസ്ഥ്യ' എന്ന പ്രോജക്റ്റിന് ആഭിമുഖ്യമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിശ്വജ്യോതി വുമൺ സെൽ കോർഡിനേറ്റർ പ്രഫ. മെർലിൻ തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പ്രഫ. രാകേഷ് ജോസ്, പ്രഫ. അപ്പു ജോൺ, വോളന്റിയർ സെക്രട്ടറിമാരായ റൊവാൻ പീറ്റർ സജി, സാറ ജെറ്റ്സി, എസ്.എസ്. അക്ഷയ്, അപർണ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.