പായിപ്ര ഗവ. യുപി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി
1376460
Thursday, December 7, 2023 2:12 AM IST
മൂവാറ്റുപുഴ: കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും പാഠഭാഗത്തുനിന്നു നെൽകൃഷിയെക്കുറിച്ച് ലഭിച്ച അറിവുകൾ കണ്ടറിഞ്ഞ് പഠിക്കുന്നതിനും ആരംഭിച്ച കരനെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി പായിപ്ര ഗവ.യുപി സ്കൂളിൽ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. സ്കൂൾ വളപ്പിലെ 40 സെന്റ് സ്ഥലത്ത് കുട്ടികളുടെയും പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് കരനെൽകൃഷി തുടങ്ങിയത്.
കൊയ്ത്തുപാട്ട്, കറ്റ പറിക്കൽ, മെതിക്കൽ, പാറ്റിയെടുക്കൽ, അരിയാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നടന്നു. കൃഷിയിലൂടെ ലഭിച്ച നെല്ല് അരിയാക്കി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കും പാക്കറ്റുകളാക്കി വിൽപ്പനയ്ക്കും ഉപയോഗിക്കും.