സൗഹൃദ വടംവലി മത്സരം
1376459
Thursday, December 7, 2023 2:12 AM IST
മൂവാറ്റുപുഴ: നവകേരള സദസിന്റെ ഭാഗമായി മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ കുടുംബശ്രീ പ്രവർത്തകർ സൗഹൃദ വടംവലി മത്സരം സംഘടിപ്പിച്ചു. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
മഞ്ഞള്ളൂർ പഞ്ചായത്ത് കൂടുംബശ്രീ ടീമിനാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ആവോലി പഞ്ചായത്ത് കുടുംബശ്രീ ടീമിനും മുനിസിപ്പൽ കുടുംബശ്രീ ടീമിനുമാണ്. വിജയികൾക്ക് മൂവാറ്റുപുഴ താലൂക്ക് എൽഎ തഹസിൽദാർ അസ്മാ 'ബീവി, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ, സംഘാടക സമിതി ജോ. കൺവീനർ സജി ജോർജ് എന്നിവർ ട്രോഫികൾ നൽകി.