കോതമംഗലത്ത് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല: ഷിബു തെക്കുംപുറം
1376442
Thursday, December 7, 2023 2:01 AM IST
കോതമംഗലം: കോതമംഗലത്ത് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം.
നവകേരള സദസിനായി കോതമംഗലത്ത് എത്തുന്ന മുഖ്യമന്ത്രിയോടും മന്ത്രിമാരോടും എട്ട് ചോദ്യങ്ങളാണ് ചോദിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു റബര്‍ വില 250 രൂപയാക്കുമെന്നത്. എന്നാല്‍ ഇന്ന് 140 രൂപ മാത്രമാണ്.
ഇതേക്കുറിച്ചാണ് ആദ്യം ചോദിക്കുക. കൂടാതെ കോതമംഗലത്ത് യുഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത വിശാലമായ സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയുടെ നിര്‍മാണം, തങ്കളം കാക്കനാട് ബൈപ്പാസ് പദ്ധതി, കോതമംഗലത്ത് വന്യജീവി ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികള്‍, പട്ടയവിതരണം, ശബരി റെയില്‍പാത, വൈദ്യുതി എത്താത്ത വീടുകളില്‍ വൈദ്യുതി, കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന പുഴയ്ക്ക് കുറുകെ പാലം നിർമാണം എന്നിവ സംബന്ധിച്ചാണ് നവകേരള ജനസദസിൽ അദ്ദേഹം ചോദിക്കുക.