മഴുവന്നൂരിൽ റോഡ് ഉദ്ഘാടനം ജനകീയമാക്കി
1376441
Thursday, December 7, 2023 2:01 AM IST
കോലഞ്ചേരി: മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നെല്ലാട് കാവുംപടി-പഞ്ചായത്ത് ഗ്രൗണ്ട് റോഡ് കട്ടവിരിച്ച് ജനകീയ ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഏറെ നാളുകളായി തകർന്നു കിടന്നിരുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ദീർഘകാലത്തെ ആവശ്യമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പിലാക്കിയത്.
കട്ട വിരിച്ചു മനോഹരമാക്കിയ റോഡ് പ്രദേശത്തെ വയോധികനായ രാമകൃഷ്ണൻ പുന്നാട്ട് ഉദ്ഘാടനം ചെയ്തു. ജനകീയ ഉത്ഘാടനം പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഔപചാരികമായ ആരംഭത്തിൽ നടപ്പിലാക്കുന്നത് പദ്ധതികളുടെ നടത്തിപ്പിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഭരണസംവിധാനം ജനങ്ങളിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും സഹായിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി, വാർഡംഗം ജില്ലി രാജു,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ജയചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ആർ. രാജി, ഷൈനി റെജി തുടങ്ങിയവർ പങ്കെടുത്തു.