മധ്യവയ്സകനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1376269
Wednesday, December 6, 2023 10:38 PM IST
കൂത്താട്ടുകുളം: മധ്യവയ്സകനെ തോട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. മംഗലത്ത്താഴം അരഞ്ഞാണിയിൽ ഗോപി (57) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് പാന്പാക്കുട വലിയതോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നടന്നു പോകുന്നതിനിടെ കാൽവഴുതി തോട്ടിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ: മിനി. മക്കൾ: അജിലാ, അശ്വതി, അജിത്ത്.