പിച്ചച്ചട്ടിയുമായി യൂത്ത് ഫ്രണ്ട് മാർച്ച്
1376162
Wednesday, December 6, 2023 6:19 AM IST
കൊച്ചി: നവകേരള സദസ് നടക്കുന്ന എറണാകുളം മറൈൻ ഡ്രൈവിലേക്ക് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പിച്ചച്ചട്ടിയുമായി മാർച്ച് നടത്തും.
ക്ഷേമ പെൻഷനുകൾ മുടങ്ങിയത്, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തത്, സപ്ലൈകോ വിതരണ കേന്ദ്രങ്ങളിൽ അവശ്യസാധനങ്ങൾ ലഭിക്കാത്തത്, കെ ഫോൺ അഴിമതി, മാസപ്പടി വിവാദം, ലൈഫ് മിഷൻ അഴിമതി ഇവയൊക്കെ മറച്ചുവയ്ക്കാനുള്ള വിഫല ശ്രമമാണ് നവകേരള സദസെന്ന് യൂത്ത് ഫ്രണ്ട് നേതാക്കൾ കുറ്റപ്പെടുത്തി.
രാവിലെ 11ന് നടക്കുന്ന സമരം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി അറിയിച്ചു.