ഗുരു ശ്രേഷ്ഠ പുരസ്കാരം; അധ്യാപികയ്ക്ക് ആദരം
1376154
Wednesday, December 6, 2023 6:08 AM IST
കിഴക്കമ്പലം: അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സൂസൻ തോമസിനെ ഒഎസ്ടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഒഎസ്ടിഎ ജനറൽ സെക്രട്ടറി എൻ.വി. വാസു ഉപഹാരം നൽകി. പ്രസിഡന്റ് അർഷാദ് ബിൻ സുലൈമാൻ, മജീഷ്യൻ സാമ്രാജ്, മെന്റലിസ്റ്റ് ഫാസിൽ ബഷീർ, ജോർജ് അബ്രഹാം, അജി തോമസ്, ജോസ് മാത്യു, അംബുജൻ ഇടിയത്തേരി, പി.ഐ. പരീക്കുഞ്ഞ്, ജിജോ കുര്യൻ, ഇ.എസ്. പ്രകാശൻ, ജോർഡിൻ കെ. ജോയി എന്നിവർ പ്രസംഗിച്ചു.