കൊങ്ങോർപ്പിള്ളിയിൽ കുടിവെള്ള പൈപ്പ് പൊട്ടി
1376153
Wednesday, December 6, 2023 6:08 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ കൊങ്ങോർപ്പിള്ളിയിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതോടെ ജനങ്ങളും വാഹനയാത്രികരും ദുരിതത്തിലായി. കൊങ്ങോർപ്പിള്ളി കവലയ്ക്കു സമീപമാണ് ഇന്നലെ ജലവിതരണ പൈപ്പ് പൊട്ടിയത്.
മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽനിന്നു മാഞ്ഞാലി കുന്നുംപുറം ഭാഗത്തേക്ക് വെള്ളമെത്തിക്കുന്ന 350 എംഎം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. ഇതോടെ ഇന്നലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെട്ടു. റോഡ് കുത്തിപ്പൊളിച്ച് നടത്തിയ അറ്റകുറ്റപ്പണി മൂലം വാഹനയാത്രികരും ദുരിത്തിലായി. ശുദ്ധജലത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോഴാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടൽ.