നവകേരള സദസിന്റ മുന്നൊരുക്കം: പരീക്ഷണ പറക്കലുമായി ഹെലികോപ്ടർ
1376150
Wednesday, December 6, 2023 5:55 AM IST
കോതമംഗലം: നവകേരള സദസിന്റ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോതമംഗലത്ത് ഹെലികോപ്ടർ പരീക്ഷണ പറക്കലും ലാന്‍ഡിംഗും നടത്തി.
സംസ്ഥാന സർക്കാർ ചിപ്സൻ ഏവിയേഷൻ കന്പനിയിൽ നിന്ന് വാടകക്കെടുത്ത ഹെലികോപ്ടറാണ് കോതമംഗലത്ത് പരീക്ഷണ പറക്കലും എംഎ കോളജ് ഗ്രൗണ്ടിൽ ലാന്റിംഗും നടത്തി.
10 നാണ് നവകേരള സദസ്.
പ്രത്യേകം സജ്ജമാക്കിയ ബസിലാണ് മന്ത്രിമാരെത്തുന്നത്. അടിയന്തിരാവശ്യങ്ങൾക്കുവേണ്ടി വന്നാൽ ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ സജ്ജമാക്കുന്നത്.