കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു
1376149
Wednesday, December 6, 2023 5:55 AM IST
കൂത്താട്ടുകുളം: നിയന്ത്രണം വിട്ട് കാർ മതിലിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരൻ രക്ഷപ്പെട്ടു. മാരുതി കവലയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് അപകടം.
തൃശൂരിൽ നിന്ന് രാമപുരത്തിന് പോയ രാമപുരം സ്വദേശി രഞ്ചിത് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയം വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. വാഹനത്തിന്റെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ രഞ്ജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനം ഇടിച്ചു കയറിയ ഭാഗത്തെ പുരയിടത്തിന്റെ മതിലും തകർന്നു.