യുഡിഎഫ് പ്രതിഷേധ സദസ്
1376148
Wednesday, December 6, 2023 5:55 AM IST
വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് യുഡിഎഫ് പ്രതിഷേധ സദസ് നടത്തി. കോണ്‍ഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് മുൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ടോമി തന്നിട്ടാമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കെ.ജി. രാധാകൃഷ്ണൻ, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എൻ.കെ. അനിൽകുമാർ, മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് സാൻറോ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി, യുഡിഎഫ് കണ്‍വീനർ ജോണി കളന്പുകാട്ട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻറോ ടോമി, യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം മുൻ പ്രസിഡന്റ് സമീർ കോണിക്കൽ, യൂത്ത് കോണ്‍ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പപ്പായത്ത്, ജസി ജെയിംസ്, ബിന്ദു ഗോപി, ജോസ് കൊട്ടുപ്പിള്ളിൽ, സെലിൻ ഫ്രാൻസിസ്, രതീഷ് മോഹനൻ, ജയ്മോൾ സന്തോഷ്, ജാസ്മിൻ റെജി തുടങ്ങിയവർ പങ്കെടുത്തു.