മൂ​വാ​റ്റു​പു​ഴ : 10 ന് ​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ൽ​ഇ​ഡി സ്ക്രീ​ൻ വാ​ൾ പ്ര​ചാ​ര​ണ വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി.

സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി​യും മു​ൻ എം​എ​ൽ​എ​യു​മാ​യ ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി മു​ഹ​മ്മ​ദ്, സ​ജി ജോ​ർ​ജ്, ഫെ​ബി​ൻ പി. ​മൂ​സ, ഷൈ​ൻ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.