കാപ്പ ചുമത്തി ജയിലിലടച്ചു
1375946
Tuesday, December 5, 2023 5:18 AM IST
വൈപ്പിൻ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുഴുപ്പിള്ളി അയ്യമ്പിള്ളി ആലിങ്കൽ വീട്ടിൽ വിവേകിനെ (മണിയൻ-27) യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറലിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വൈഭവ് സക്സേന സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസാണ് നടപടി.
മുനമ്പം, നോർത്ത് പറവൂർ, പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ദേഹോപദ്രവം, മോഷണം, ആയുധ നിയമം, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.