കാരള്‍ മത്സരം
1375938
Tuesday, December 5, 2023 5:18 AM IST
കൊച്ചി: ക്രിസ്മസിന്റെ വരവറിയിച്ച് തൃക്കാക്കര മേരിമാതാ പബ്ലിക് സ്കൂള്‍ നോയല്‍ ചൈംസ് 2023 എന്ന പേരില്‍ കാരള്‍ മത്സരം സംഘടിപ്പിച്ചു. ദീപിക കൊച്ചി യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സൈമണ്‍ പള്ളുപ്പേട്ട ഉദ്ഘാടനം ചെയ്തു. എറണാകുളം എസ്എച്ച് പ്രോവിന്‍സ് എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. ടെസി ടോം അധ്യക്ഷയായി.
റണ്‍ എന്ന സിനിമയുടെ സംവിധായകനായ നിസാമുദ്ദീന്‍ നാസര്‍, അഭിനേതാക്കളായ ശിവാനി മേനോന്, റിയാസ്, രഞ്ജന്‍ ദേവ് എന്നിവര്‍ സന്നിഹിതരായിരുന്നു. 11 സ്കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ കളമശേരി രാജഗിരി പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനം നേടി. കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി രണ്ടാം സ്ഥാനവും, തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് പാരഡിഗാന രചയിതാവ് ഷിജു അഞ്ചുമന സമ്മാനങ്ങള്‍ വിതരണം ചെയ്തു.