പെരിയാറിൽ മുങ്ങിത്താഴ്ന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തി
1375935
Tuesday, December 5, 2023 5:07 AM IST
ആലുവ: പെരിയാറിൽ മുങ്ങിത്താഴുകയായിരുന്ന പെൺകുട്ടിയെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പെരിയാറില്‍ ആലുവ കടത്തുകടവിന് സമീപം ചാടിയ 16കാരിയെ 25 അടി അകലെനിന്ന് മുങ്ങിത്താഴുമ്പോഴാണ് രക്ഷിച്ചത്. കടവിൽ ഉണ്ടായിരുന്നവരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
കരയിലെത്തിച്ച പെൺകുട്ടിക്ക് പ്രഥമ ശിശ്രൂഷ നല്കിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച ശേഷമാണ് കളമശേരിയിലേക്ക് കൊണ്ടുപോയത്. കാണാതായ പെൺകുട്ടിയെ തിരയുകയായിരുന്ന അമ്മയും സഹോദരനും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.