അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തു
1375932
Tuesday, December 5, 2023 5:07 AM IST
തിരുമാറാടി: ഒലിയപ്പുറത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തു. ഒലിയപ്പുറം വാരുകുഴിയിൽ ജോമോന്റെ ഒന്പത് മാസം പ്രായമായ മുട്ടനാടാണ് ചത്തത്. കളപ്പുരയിൽ സ്ക്കറിയയുടെ പുരയിടത്തിൽ കെട്ടിയിരുന്ന ആടിനെ ഇന്നലെ വൈകിട്ടോടെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആടിനെ ആക്രമിച്ചത് തെരുവുനായയല്ലെന്ന് കണ്ടെത്തി. ആടിനെ ആക്രമിച്ച മൃഗത്തെപ്പറ്റി സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
ആടിന്റെ വയർ തുരന്ന് കുടൽ കടിച്ച് കൊണ്ടുപോയ അവസ്ഥയിലാണ് ഉണ്ടായിരുന്നത്. ആടിന്റെ ശരീര ഭാഗത്ത് മറ്റൊരിടത്തും മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നാലാടുകളെ ഒരുമിച്ചാണ് പുരയിടത്തിൽ കെട്ടിയിരുന്നത്. മറ്റ് ആടുകൾ വീട്ടിലേക്ക് ഓടി എത്തിയപ്പോഴാണ് ഒരെണ്ണം കൂട്ടത്തിലില്ലെന്ന് ഉടമ അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്.