കോതമംഗലം ദിവ്യകാരുണ്യ കണ്വൻഷൻ ഏഴിന് തുടങ്ങും
1375931
Tuesday, December 5, 2023 5:07 AM IST
കോതമംഗലം: 18-ാമത് കോതമംഗലം ബൈബിൾ കണ്വൻഷൻ ഈ വർഷം ദിവ്യകാരുണ്യ കണ്‍വൻഷനായി നടത്തുന്നു. ഏഴ് മുതൽ 10 വരെയാണ് കണ്വൻഷൻ. കേരളസഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ ദിനം ആചരിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ദിവ്യകാരുണ്യ കണ്വൻഷൻ നടത്തുന്നത്.
കോതമംഗലം കത്തീഡ്രലിൽ ദിവസവും വൈകിട്ട് 3.30 മുതൽ രാത്രി 8.30 വരെയാണ് കണ്വൻഷൻ. ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയാണ് മുഖ്യ ശുശ്രൂഷകൾ. കോതമംഗലം, ഊന്നുകൾ, വെളിയേൽച്ചാൽ, കുറുപ്പുംപടി ഫൊറോനകളുടെയും പ്രാർഥന കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലാണ് കണ്വൻഷൻ നടത്തുന്നത്. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തികണ്ടത്തിൽ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ സമാപന സന്ദേശം നൽകും.
ദിവ്യകാരുണ്യ മിഷനറി സഭ (എംസിബിഎസ്) വൈദികരാണ് കണ്വൻഷൻ നയിക്കുന്നത്. കണ്‍വൻഷന്റെ വിജയത്തിനായി 33 ദിവസത്തെ മാധ്യസ്ഥ പ്രാർത്ഥന നടന്നുവരുന്നുണ്ട്. കണ്വെൻഷൻ നടത്തിപ്പിനായി രൂപത വികാരി ജനറൽമാരായ മോണ്‍. ഫ്രാൻസിസ് കീരന്പാറ, മോണ്‍. പയസ് മലേകണ്ടം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും 101 പേരടങ്ങുന്ന വോളൻഡിയേഴ്സ് ടീമും സജ്ജമായിട്ടുണ്ട്. പത്രസമ്മേളനത്തിൽ കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ, ജനറൽ കോ-ഓർഡിനേറ്റർ റവ. ഡോ. തോമസ് ജെ. പറയിടം, ഊന്നുകൽ ഫൊറോന വികാരി ഫാ. മാത്യു അത്തിക്കൽ, കുറുപ്പംപടി ഫൊറോനാ വികാരി ഫാ. ജേക്കബ് തലാപ്പിള്ളിൽ, ജിമ്മിച്ചൻ പുതിയാത്ത്, കെ.കെ. കുര്യാക്കോസ്, ഷാജി ജോസ്, സനിൽ ജോസഫ്, എം.പി. ജോസഫ്, ജോജി സ്കറിയ, രാജേഷ് പിട്ടാപ്പിള്ളിൽ, കത്തീഡ്രൽ കൈക്കാരന്മാരായ റോയ് സേവ്യർ പുളിക്കൽ, മേജോ മാത്യു വേങ്ങൂരാൻ, ജോസഫ് ഉണിച്ചൻതറയിൽ എന്നിവർ പങ്കെടുത്തു.