നാവിക പാലം നവീകരിച്ചു
1375730
Monday, December 4, 2023 4:46 AM IST
കൊച്ചി: ചെറിയ കടമക്കുടിയെ നഗരവുമായി ബന്ധിപ്പിക്കുന്ന നാവിക പാലം സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജണ്‍ നവീകരിച്ചു.
2018 ലെ പ്രളയത്തില്‍ തകര്‍ന്ന ചെറിയ കടമക്കുടി പാലത്തിനു പകരം ഇന്ത്യന്‍ നാവികസേന പുതിയ ഇരുമ്പുപാലം നിര്‍മിച്ചു നല്‍കിയിരുന്നു. അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപ്പണികളാണ് ബാങ്ക് ഓഫ് ബറോഡ നിര്‍വഹിച്ചത്.
അറുപതോളം കുടുംബങ്ങളാണ് കമ്മഡോര്‍ ആര്.ആര്. അയ്യര്‍, ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജണല്‍ ഹെഡ് പി. വിമല്‍ജിത്ത്, റീജണല്‍ എച്ച്ആര്‍ ഹെഡ് വിക്ടര്‍ അഗസ്റ്റിന്, നേവല്‍ ബേസ് ബ്രാഞ്ച് മേധാവി ശാശ്വത് ത്രിപാഠി, ആര്ബിഡിഎം എസ്.അഭിരാം, പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ് തുടങ്ങിയവർ പങ്കെടുത്തു.