സ്കൂള്‍ പാചക തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് സമരം 23ന്
1375726
Monday, December 4, 2023 4:46 AM IST
കൊച്ചി: സ്കൂള്‍ പാചക തൊഴിലാളികളെ വേജസ് ആക്ടില്‍ നിന്നും മാറ്റി വേതനത്തിന് പകരം ഓണറേറിയം മാത്രം നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള സ്കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ് ) എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
23നു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നതിനും സമ്മേളനത്തില്‍ തീരുമാനമായി.
ജോലിക്കിടയില്‍ തീപ്പൊള്ളലേറ്റു മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളത്ത് നടന്ന സമ്മേളനം എച്ച്എംഎസ് ദേശീയ സെക്രട്ടറി തമ്പാന് തോമസ് ഉദ്ഘാടനം ചെയ്തു. സംഘടന ജനറല്‍ സെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റായി സാലി കുഞ്ഞുമോന് ജനറല്‍ സെക്രട്ടറിയായി എ.ജി. മുകേഷ് എന്നിവരെ തെരഞ്ഞെടുത്തു.