വൈദ്യുതി പോസ്റ്റിലെ കേബിളുകൾ കത്തിനശിച്ചു
1375725
Monday, December 4, 2023 4:46 AM IST
ഏലൂർ: മഞ്ഞുമ്മലിലെ ജനത ബസ് സ്റ്റോപ്പിന് സമീപം വൈദ്യുതി പോസ്റ്റിലെ കേബിളുകളിൽ ഞായറാഴ്ച പുലർച്ചെ 5.30ഓടെ തീപിടിച്ചു. തീപിടിത്തത്തെതുടർന്ന് മഞ്ഞുമ്മൽ മുട്ടാർ റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം നിലച്ചു. സമീപ പ്രദേശങ്ങളിൽ അഞ്ചുമണിക്കൂറോളം വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഏലൂർ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ തീ അണച്ചു. കെ-ഫോൺ കേബിളും സ്വകാര്യ കേബിളുകളും അടക്കം നിരവധി കേബിളുകൾ കത്തിനശിച്ചു. സമീപത്തെ കടയിലെ റീച്ചാർജ് ചെയ്യുന്ന കണക്ഷൻ കത്തിപ്പോയി. തീപിടിത്തത്തിൽ വൈദ്യുതി ബോർഡിന്റെ എട്ട് സർവീസ് വയർ കട്ടായി.