ഫിസാറ്റ് വോളിബോള്‍ ടീം യൂണിവേഴ്സിറ്റി ചാമ്പ്യന്മാര്
1375724
Monday, December 4, 2023 4:45 AM IST
അങ്കമാലി: സംസ്ഥാനതല കെടിയു വോളിബോള്‍ ടൂര്‍ണമെന്റില്‍ അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. തിരുവനന്തപുരം മാര്‍ ബസേലിയസ് ഗ്രൗണ്ടില്‍ എ.പി.ജെ. അബുല്‍ കലാം സാങ്കേതിക സര്‍വകലാശാല നടത്തിയ ഓള് കേരള ഇന്റര്‍സോണ്‍ മത്സരത്തില്‍ മുത്തൂറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയെ പരാജയപ്പെടുത്തിയാണ് അങ്കമാലി ഫിസാറ്റ് ചാമ്പ്യന്മാരായത്.
തിരുവനന്തപുരം സാങ്കേതിക സര്‍വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.പി.എ.രമേഷ് കുമാറില്‍നിന്ന് ഫിസാറ്റ് വോളിബോള്‍ ടീം ക്യാപ്റ്റന്‍ കെ. അക്ഷയ് യൂണിവേഴ്സിറ്റി കപ്പ് ഏറ്റുവാങ്ങി.
തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ ക്കാണ് ഫിസാറ്റ് ടീം വിജയം സ്വന്തമാക്കിയത്. കൂടാതെ വോളിബോള്‍ ടീമില്‍നിന്ന് മികച്ച കളിക്കാരായ അമല്‍ കൃഷ്ണ, കെ. അക്ഷയ്, നിതിന്‍ ദാസ്, സെബിന് ബിനു, അഭിജിത് ഉദയന്‍ എന്നിവരെ യൂണിവേഴ്സിറ്റി ടീമിലേക്കും തെരഞ്ഞെടുത്തു.