തീവ്രവാദ വിരുദ്ധ സേന 60 ഗ്രാം എംഡിഎംഎ പിടികൂടി
1375722
Monday, December 4, 2023 4:45 AM IST
ആലുവ: ബസ് തടഞ്ഞു നിർത്തി യാത്രക്കാരായ രണ്ട് യുവാക്കളിൽനിന്ന് തീവ്രവാദ വിരുദ്ധ സേന 60 ഗ്രാം എംഡിഎംഎ പിടികൂടി.
ആലുവ തായിക്കാട്ടുകര സ്വദേശികളായ സഹൽ, അഫ്സൽ എന്നിവരിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ബംഗളരുവിൽനിന്ന് എംഡിഎംഎയുമായി ഇവരെത്തുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആലുവ ബൈപ്പാസിൽ തീവ്രവാദ വിരുദ്ധ സേന തടഞ്ഞത്.