മാസ്റ്റേഴ്സ് ടേബിള്‍ ടെന്നീസ് ടൂർണമെന്റ് തുടങ്ങി
1375720
Monday, December 4, 2023 4:45 AM IST
കൊച്ചി: എറണാകുളം വൈഎംസിഎ സൗത്ത് ബ്രാഞ്ചിന്റെയും ക്ലോഡി ടേബിള്‍ ടെന്നീസ് ചാമ്പ് മേക്കേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മാസ്റ്റേഴ്സ് ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് കടവന്ത്ര വൈഎംസിയില്‍ ആരംഭിച്ചു.
മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റാഞ്ചിയില്‍ നടന്ന 52-ാമത് കേന്ദ്ര വിദ്യാലയ സ്പോര്‍ട്സ് മീറ്റില്‍ വെള്ളി മെഡല്‍ നേടിയ കടവന്ത്ര വൈഎംസിഎ ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ ക്യാനോട്ട് കൊറിയയെ ആദരിച്ചു. വൈഎംസിഎ പ്രസിഡന്റ് ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു.