ഇന്റർനെറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ വൻ തീപിടിത്തം
1375714
Monday, December 4, 2023 4:45 AM IST
പാലക്കുഴ: കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന നെറ്റ് ലിങ്ക് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന പാലക്കുഴയിലെ ഗോഡൗണിൽ വൻ തീ പിടിത്തം.
ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് കത്തി നശിച്ചിട്ടുണ്ട്. നഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല. കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ, പുത്തൻകുരിശ്, തൊടുപുഴ നിലയങ്ങളിൽ നിന്നുള്ള അഗ്നിശമനസേന എത്തി രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ രാത്രി 8.30 ഓടെ ആണ് ഗോഡൗണിന് തീപിടിച്ചത്. ഇടിമിന്നലിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക കേബിൾ ചാനലുകൾക്കടക്കം മോഡം നിർമിച്ചു നൽകുന്ന സ്ഥാപനമാണ് നെറ്റ് ലിങ്ക്. വിദേശത്ത് നിന്നും നിർമാണ സാമഗ്രികൾ ഇവിടെ എത്തിക്കുന്നുണ്ട്. വിൽപ്പനയ്ക്കായി എത്തിച്ചിരുന്ന ഇന്റർനെറ്റ് ഒപ്ടിക്കൽ ഫൈബർ കേബിളുകളും മോഡങ്ങളുമാണ് കത്തി നശിച്ചത്.
ഇന്നലെ വൈകുന്നേരവും ഗോഡൗണിൽ ലോഡ് എത്തിയിരുന്നു.