അഞ്ചുദിവസം മുന്പ് കാണാതായ യുവാവിന്റെ മൃതദേഹം പെരിയാറിൽ
1375270
Saturday, December 2, 2023 10:10 PM IST
ആലുവ: അഞ്ചുദിവസം മുന്പ് കാണാതായ യുവാവിന്റെ മൃതദേഹം പെരിയാറിൽനിന്നു കണ്ടെടുത്തു. തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സ് രാജീവ് നഗർ കാട്ടൂക്കാരൻ കെ.ബി. നീരജ് (21) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
നവംബർ 28 മുതൽ കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ മരട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹം പെരിയാറിൽനിന്നു കണ്ടെടുത്തെങ്കിലും ഇന്നലെ രാവിലെയാണ് നീരജിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
പിതാവ്: കെ.എസ്. ബിജു (സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം). അമ്മ: ജിൻസി. സഹോദരി: നിധിന.